|    Jun 25 Mon, 2018 11:20 am
FLASH NEWS
Home   >  Kerala   >  

മടപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം

Published : 31st May 2017 | Posted By: mi.ptk

വടകര: ദേശീയപാതയില്‍ മടപ്പള്ളി ബസ് സ്റ്റോപ്പിന് സീപം കാറും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലശേരി പാറാല്‍ മാടപ്പീടികയില്‍ മഹമൂദ്(58)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റഹ്മത്തിന് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. കാറില്‍ കുടുങ്ങിക്കിടന്ന മഹമൂദിനെ ഡോര്‍ തകര്‍ത്താണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss