|    Sep 21 Fri, 2018 7:19 pm
Home   >  Todays Paper  >  page 11  >  

മടങ്ങിവരവിന് കോഹ്‌ലിയോട് നന്ദി പറഞ്ഞ് യുവരാജ് സിങ്

Published : 21st January 2017 | Posted By: fsq

 
കട്ടക്ക്: യുവരാജ് സിങ് എന്ന പേരിനെ ക്രിക്കറ്റ് ലോകം നെഞ്ചോട് ചേര്‍ത്ത ഒരു കാലമുണ്ടായിരുന്നു. എതിര്‍ ടീമിലെ ബൗളര്‍മാരെ അടിച്ച് പറത്തുന്ന യുവരാജിന്റെ മികവിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കളിയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ ടീമിലെ യുവരാജ കുമാരന് ലോകകപ്പിന് ശേഷം തന്റെ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. കാന്‍സര്‍ രോഗം പിടിപെട്ടിട്ടും തോല്‍ക്കാത്ത മനസുമായി യുവരാജ് പലവട്ടം ക്രീസില്‍ തിരിച്ചെത്തിയെങ്കിലും പഴയ യുവിയെ ആരാധകക്ക് കാണാന്‍ കഴിഞ്ഞില്ല. സ്റ്റുവര്‍ട് ബ്രോഡിനെ ആറ് സിക്‌സറുകള്‍ പറത്തിയ യുവിയുടെ വെടിക്കെട്ട് ബാറ്റിങ്ങ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് കട്ടക്കിലെ ഇടിമിന്നല്‍ പ്രകടനം. 2011 ന് ശേഷം യുവരാജ് സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ ഇളകി മറിഞ്ഞ കട്ടക്കിലെ മൈതാനം ഒരു പോലെ ഏറ്റു പറഞ്ഞത് ഫിനിക്‌സ് പക്ഷിയേപ്പോലെ തിരിച്ച് വരാന്‍ പ്രാപ്തിയുള്ള യുവരാജിനെക്കുറിച്ചാണ്. 127 പന്തില്‍ 21 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തി 150 റണ്‍സെന്ന തന്റെ ഏറ്റവും ഉയര്‍ന്ന് വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയാണ് യുവരാജ് മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss