|    Nov 16 Fri, 2018 1:04 pm
FLASH NEWS

മടങ്ങാന്‍ ഇടമില്ലാതെ 28 കുടുംബങ്ങള്‍

Published : 24th August 2018 | Posted By: kasim kzm

നിലമ്പൂര്‍: ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ അഭയാര്‍ഥികളായി നിലമ്പൂര്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന 28 കുടുംബങ്ങള്‍ക്ക് മടങ്ങാന്‍ ഇടമില്ല. ക്യാംപ്് അവസാനിക്കുമ്പോള്‍ എവിടെ പോവുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണിവര്‍. ചെട്ടിയമ്പാറയിലേയും മതില്‍മൂലയിലേയും 256 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. രണ്ടു കോളനികളിലുമായി 28 വീടുകളാണ് ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകര്‍ന്നത്. ചെട്ടിയമ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ ആറു പേരുടെ ജീവനുമപഹരിച്ചിരുന്നു.വെള്ളമിറങ്ങി തുടങ്ങിയതോടെ ക്യാമ്പുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാലിനി എവിടെ പോവുമെന്നതിന് ഈ കുടുംബങ്ങള്‍ക്ക് ഉത്തരമില്ല. ഉറ്റവരേയും വീടുകളും ഇതുവരെയുള്ള സമ്പാദ്യങ്ങള്‍ മുഴുവനും നഷ്ടമായ മണ്ണിലേക്ക് ഇനി തിരിച്ചു പോക്കില്ലെന്നാണ് 28 കുടുംബങ്ങളുടേയും തീരുമാനം. അപകട ഭീഷണിയുള്ളതിനാല്‍ ചെട്ടിയമ്പാറയിലും മതില്‍മൂലയിലും താമസിക്കാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് മറ്റുള്ളവരും. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു നിര്‍മിച്ചു നല്‍കുമെന്ന് സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതെന്നുണ്ടാവുമെന്നതില്‍ ഇനിയും വ്യക്തത കൈ വന്നിട്ടില്ല. അതുവരെ എവിടെ താമസിക്കുമെന്ന കുടുംബങ്ങളുടെ ചോദ്യത്തിനു അധികൃതരില്‍ നിന്നും വ്യക്തമായ മറുപടിയില്ല. ഈ സാഹചര്യത്തില്‍ ക്യാക്യാംപില്‍ കഴിയുന്നവര്‍ തീര്‍ത്തും ഹതാശരാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss