|    Oct 21 Sun, 2018 7:51 pm
FLASH NEWS

മടക്കിമല കള്ളുഷാപ്പിനെതിരായ സമരം 35 ദിവസം പിന്നിട്ടു

Published : 24th September 2017 | Posted By: fsq

 

കല്‍പ്പറ്റ: മടക്കിമലയില്‍ സ്ഥാപിച്ച കള്ളുഷാപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം 35 ദിവസം പിന്നിട്ടു. സമരസമിതി ഭാരവാഹികള്‍ ജില്ലയിലെ ജനപ്രതിനിധികള്‍ക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍, ജില്ലാ പോലിസ് മേധാവി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. പരിഹാരമുണ്ടായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കാന്‍ ജനകീയ സമരസമിതി തീരുമാനിച്ചു. ആദ്യഘട്ടമായി ഒക്‌ടോബര്‍ ആദ്യാവാരം ജില്ലാ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും പങ്കെടുക്കും. അതിനിടെ, കള്ളുഷാപ്പിനെതിരേ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉന്നത വ്യക്തികളും സംഘടനകളും മത-സാമൂഹിക-സാംസ്‌കാരിക നേതാക്കളും സമരപ്പന്തലിലെത്തി. ഭരണകൂടവും ഉദ്യോഗസ്ഥരും ജനപക്ഷം മാനിക്കണമെന്നും അടിയന്തര ഇടപെല്‍ ഇക്കാര്യത്തിലുണ്ടാവണമെന്നും മുസ്‌ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പഞ്ചാര മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എന്‍ കെ സലാം, മങ്ങാടന്‍ പോക്കര്‍, ജില്ലാ സെക്രട്ടറി പി സുബൈര്‍, ഉസ്മാന്‍ പള്ളിയാല്‍, സൈനുദ്ദീന്‍ പറമ്പന്‍, സി അബ്ദുല്‍ ഖാദര്‍ മടക്കിമല, ജില്ലാ സെക്രട്ടറി പി പി മുഹമ്മദ്, സമരസമിതി ചെയര്‍മാന്‍ വര്‍ഗീസ് കളരിക്കല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss