|    Oct 19 Fri, 2018 6:01 am
FLASH NEWS

മടക്കിമലയിലെ കള്ള്ഷാപ്പിനെതിരേ പ്രതിഷേധം ശക്തം

Published : 6th September 2017 | Posted By: fsq

 

മടക്കിമല: മടക്കിമലയില്‍  ജനവാസ മേഖലയില്‍ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്  ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ദിവസമായി നടന്നു വരുന്ന ജനകീയ സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന്ന് വിഘാതം സൃഷ്ടിക്കുന്ന കള്ള് ഷാപ്പ് എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്നും ജനങ്ങളുടെ ഭീതി ആകറ്റണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമരപന്തലിലില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോള ഇബ്രാഹിം ദാരിമി അധ്യക്ഷത വഹിച്ചു. സി കുഞ്ഞബ്ദുള്ള മാനന്തവാടി, കാഞ്ഞായി ഉസ്മാന്‍     സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss