|    Feb 18 Sun, 2018 4:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മഞ്ഞിനടിയില്‍കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി

Published : 29th January 2017 | Posted By: fsq

 

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ മച്ചില്‍ മേഖലയില്‍ മഞ്ഞിനടിയില്‍ കുടുങ്ങിയ അഞ്ചു സൈനികരെ മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക പോസ്റ്റിലെത്തിയ മഞ്ഞില്‍ സൈനികര്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. മോശം കാലാവസ്ഥയില്‍ കഠിനശ്രമത്തിനു ശേഷമാണ് ഇവരെ രക്ഷിക്കാനായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ ബുധനാഴ്ച മുതലുണ്ടായ ഹിമപാതങ്ങളിലും മഞ്ഞുവീഴ്ചയിലും 15 സൈനികരടക്കം 21 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പര്‍വതമേഖലയിലെ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മഞ്ഞുവീഴ്ച ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതത്തെ ബാധിച്ചു. എട്ടു വിമാനങ്ങള്‍ റദ്ദാക്കി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss