|    Feb 20 Tue, 2018 1:31 pm
FLASH NEWS
Home   >  Agriculture   >  

മഞ്ഞളിന്റെ ഔഷധഗുണം തട്ടിപ്പോ?

Published : 16th January 2017 | Posted By: frfrlnz

mannal
ലണ്ടന്‍:  മഞ്ഞളിനെപ്പോലെ ഔഷധഗുണമുള്ള മറ്റൊരു വസ്തു ലോകത്ത് ഇല്ല എന്നാണ് നാം ഇത്ര കാലം കരുതിയത്. നിസാരരോഗങ്ങള്‍ മുതല്‍  ക്യാന്‍സറിന് വരെ മഞ്ഞള്‍ ഔഷധമായി പലതരം ചികില്‍സാരീതികളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പ്രമേഹമുള്‍പ്പടെ നിരവധി രോഗങ്ങള്‍ക്ക്്് മഞ്ഞള്‍ ഔഷധമായി മലയാളികള്‍ ഉപയോഗിച്ചു വരുന്നുണ്ട്.
മഞ്ഞളിന്റെ ഔഷധമൂല്യം പല ഗവേഷണങ്ങളും ഇതിനകം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്യുമിന്‍ എന്ന രാസവസ്തുവാണ് പ്രധാനമായും ഔഷധനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ടണ്‍കണക്കിന് മഞ്ഞളാണ് വിദേശരാജ്യങ്ങളിലേക്ക് മരുന്നിനായി മാത്രം ഇന്ത്യയില്‍ നിന്ന് ഓരോ മാസവും കയറ്റുമതി ചെയ്യപ്പെടുന്നത്.
എന്നാല്‍  മഞ്ഞളിന്റെ ഔഷധഗുണം തട്ടിപ്പാണെന്ന വാദവുമായി ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗവേഷകരായ മൈക്കല്‍ എ വാള്‍ട്ടേഴ്‌സ്, ഗയ്‌ഡോ എഫ് പൗളി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപോര്‍ട്ട്്് ജേണല്‍ ഓഫ് മെഡിക്കല്‍ കെമിസ്ട്രിയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആയിരകണക്കിന് ഗവേഷണ റിപ്പോര്‍ട്ടുകളും നിരവധി ക്ലിനിക്കല്‍ ട്രയലുകളും ഉറപ്പിച്ചു പറയുന്ന മഞ്ഞളിന്റെ ഔഷധഗുണത്തിന് യാതൊരു തെളിവുമില്ലെന്നാണ് ഇവരുടെ വാദം. മഞ്ഞള്‍ ഗവേഷണത്തിനായി ഇനി കാര്യമായി പണം ചെലഴിക്കുന്നതില്‍ കാര്യമില്ലെന്നും ഇവര്‍ പറയുന്നു.

index
മരുന്നു പരീക്ഷണങ്ങളില്‍ തെറ്റായ സൂചനകള്‍ നല്‍കുകയാണ് കുര്‍ക്യുമിന്‍ ചെയ്യുന്നത്് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം. ഊതിവീര്‍പ്പിച്ച ഗുണങ്ങള്‍ മാത്രമാണ് കുര്‍ക്യുമിന് ഉള്ളൂ എന്നാണ് ഇവരുടെ വാദം.
മഞ്ഞള്‍ വിതരണം ചെയ്യുന്ന കമ്പനികളുമായി  ബന്ധമുള്ള ഗവേഷകരോ കുര്‍ക്യുമിന്‍ വേര്‍തിരിച്ചെടുത്തു വില്‍ക്കുന്നവരോ ആയിരിക്കാം മഞ്ഞളിന്റെ അദ്ഭുതഗുണങ്ങളുടെ പ്രചാരകര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇതിനെതിരേ മറുവിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ഞളിന്റെ ഗുണങ്ങള്‍ ഇതിനോടകം തെളിയിച്ചതാണെന്നാണ് ഇവര്‍ നിലവിലുള്ള പഠനങ്ങളുടെയും ചികില്‍സാ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss