|    Feb 28 Tue, 2017 6:39 pm
FLASH NEWS

മഞ്ഞപ്ര വടിവാള്‍ ആക്രമണം: ഒരാള്‍ റിമാന്റില്‍

Published : 22nd October 2016 | Posted By: SMR

കാലടി: കഴിഞ്ഞ 28ന് മഞ്ഞപ്ര വടക്കുംഭാഗം കവലയില്‍ നടന്ന വടിവാള്‍ ആക്രമണത്തില്‍ പ്രതിയായ ആളെ കോടതി റിമാന്റു ചെയ്തു. വേങ്ങൂര്‍ പേരാമ്പിള്ളി കടു എന്ന അമല്‍(23)നെയാണ് കാലടി കോടതി ജയിലിലേക്കയച്ചത്. അയ്യമ്പുഴ കുറ്റിപ്പാറ സ്വദേശി അജീഷിനെയാണ് ബാര്‍ബര്‍ഷാപ്പിലിട്ട് നാലംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹം ഇപ്പോഴും ചികില്‍സയിലാണ്. മുഖ്യപ്രതികളായ സോമി, സ്‌റ്റെനിന്‍ എന്നിവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതിനാണ് അമലിനെ ശിക്ഷിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ചുവന്ന പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതാണ് അറസ്റ്റിനു വഴിയൊരുക്കിയത്. സിഐ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day