|    Sep 25 Tue, 2018 3:17 pm
FLASH NEWS

മഞ്ഞപ്പിത്ത ചികില്‍സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

Published : 13th June 2018 | Posted By: kasim kzm

മലപ്പുറം:വേങ്ങര പൂളാപ്പീസ, മനമ്പത്ത് എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മഞ്ഞപ്പിത്ത ചികില്‍സാ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രക്തത്തില്‍ കലര്‍ന്ന മഞ്ഞപ്പിത്തം ചികില്‍സിച്ച് ഭേദമാക്കുമെന്ന് പരസ്യം ചെയ്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചികില്‍സാ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാനാണ് നിര്‍ദേശം നല്‍കിയത്. രോഗികള്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി ചികില്‍സ തേടുകയും പിന്നീട് രേഗം മൂര്‍ചിച്ച് ഗുരുതരാവസ്ഥയിലായി മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലും ചികില്‍സ തേടേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. അവലോകന യോഗത്തില്‍ എഡിഎം വി രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, മെഡിക്കല്‍ ഓഫിസര്‍മാര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss