|    Dec 15 Fri, 2017 4:11 am
FLASH NEWS
Home   >  Sports  >  Football  >  

മഞ്ഞപ്പടയ്ക്ക് മൂന്നാം സ്ഥാനത്തോടെ മടക്കം

Published : 28th October 2017 | Posted By: ev sports


കൊല്‍ക്കത്ത: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലിന് മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മല്‍സരത്തില്‍ മാലിയെ എതിരില്ലാത്ത രണ്ടാ ഗോളുകള്‍ക്ക് മുക്കിയാണ് ബ്രസീലിന്റെ പടയാളികള്‍ മൂന്നാം സ്ഥാനം പിടിച്ചടക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 55ാം മിനിറ്റില്‍ അലനിലൂടെയാണ് ബ്രസീല്‍ അക്കൗണ്ട് തുറന്നത്. അലന്‍ തൊടുത്ത ഷോട്ടിനെ അനായാസം പിടിച്ചെടുക്കാമായിരുന്നെങ്കിലും മാലി ഗോളിയുടെ കൈയില്‍ നിന്ന് വഴുതി പന്ത് വലയിലെത്തുകയായിരുന്നു. ബ്രസീല്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ചെങ്കിലും ലക്ഷ്യം കാണാന്‍ മാലിയ്ക്കായില്ല. 88ാം മിനിറ്റില്‍ യൂറി ആല്‍ബെര്‍ട്ടോയാണ് ബ്രസീലിനായി രണ്ടാം ഗോള്‍ നേടിയത്. ബ്രണ്ണറുടെ അസിസ്റ്റിലായിരുന്നു ആല്‍ബെര്‍ട്ടോയുടെ ഗോള്‍ നേട്ടം. ഇന്ത്യയില്‍ റ്റേവും കൂടുതല്‍ ആരാധക പിന്തുണ ലഭിച്ച ടീമായ ബ്രസീല്‍ ഇത്തവണ കിരീടം ഉറപ്പിച്ച പ്രകടനമാണ് ആദ്യ മല്‍സരങ്ങളില്‍ പുറത്തെടുത്തതെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക