|    May 24 Wed, 2017 4:01 am
FLASH NEWS

മഞ്ഞനിക്കര പെരുന്നാളിന് കൊടിയേറി

Published : 8th February 2016 | Posted By: SMR

പത്തനംതിട്ട: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84ാമത് ഓര്‍മപ്പെരുന്നാളിനു കൊടിയേറി. ഇന്നലെ രാവിലെ ദയറ കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ദയറ അങ്കണത്തില്‍ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. യാക്കോബായ സഭയിലെ എല്ലാ ദേവാലയലങ്ങളിലും ഇന്നലെ പാത്രിയര്‍ക്കാ പതാകദിനമായി ആചരിച്ചു. വൈകുന്നേരം ദയറായില്‍ നിന്ന് ആഘോഷപൂര്‍വം കൊണ്ടുവന്ന പതാക ഓമല്ലൂര്‍ കുരിശിങ്കല്‍ ഉയര്‍ത്തി. ദയറ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയും ചേര്‍ന്ന് കൊടിയേറ്റിനു കാര്‍മികത്വം വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇന്നു മുതല്‍ പ്രത്യേക പ്രാര്‍ഥനകള്‍ ദയറ കത്തീഡ്രലില്‍ ഉണ്ടാവും.
ഇന്നു രാവിലെ 11.30ന് വലിയനോമ്പിനു തുടക്കം കുറിച്ചുകൊണ്ടുള്ള അനുരഞ്ജന ശുശ്രൂഷ മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തില്‍ നടക്കും. നാളെ രാവിലെ 9.30ന ്ധ്യാനയോഗം. വൈകീട്ട് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 12, 13 തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day