|    May 25 Thu, 2017 12:30 pm
FLASH NEWS

മഞ്ജു വാര്യരെ അപമാനിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 6th January 2016 | Posted By: SMR

കൊച്ചി: നടി മഞ്ജു വാര്യരെ ഫേസ്ബുക്കില്‍ അപമാനിച്ച പോലിസുകാരനെതിരേ നടപടി. കൊച്ചി സിറ്റി എ ആര്‍ ക്യാംപിലെ പോലിസുകാരന്‍ കെ എം രഞ്ജു മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ പോലിസുകാരന്‍ നടിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റ് ഇടുകയായിരുന്നു. യൂനിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പോലിസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് വിവരങ്ങള്‍ എടുത്ത മഞ്ജു ഡിജിപിക്ക് പരാതിനല്‍കി.
തുടര്‍ന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണം നടത്തിയാണു നടപടി സ്വീകരിച്ചത്. അതേസമയം സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തനായ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണു പരാതി നല്‍കിയതെന്നു മഞ്ജുവാര്യര്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day