|    Sep 20 Thu, 2018 10:32 pm
FLASH NEWS
Home   >  Kerala   >  

മഞ്ജുവാര്യര്‍ സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസിഡര്‍

Published : 14th August 2018 | Posted By: G.A.G

തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ സാക്ഷരതാമിഷന്റെ ഗുഡ്വില്‍ അംബാസിഡറാവും. പല കാരണങ്ങളാല്‍ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം ലഭിക്കാതെ പോയവര്‍ക്ക് അക്ഷരത്തിന്റെ വെളിച്ചമൊരുക്കുകയാണ് സാക്ഷരതാമിഷന്‍ ചെയ്യുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി മനുഷ്യരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് കരുതുന്നതായി മഞ്ജുവാര്യര്‍ പറഞ്ഞു. ഔദ്യോഗികമായി സമ്പൂര്‍ണ സാക്ഷരത നേടിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരക്ഷരത നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കി സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാവുമെന്നും മഞ്ജു പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss