|    Sep 21 Thu, 2017 7:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരത്ത് എടിഎം കവര്‍ച്ചാശ്രമം; വാച്ച്മാനെ ആക്രമിച്ചു

Published : 24th October 2016 | Posted By: SMR

മഞ്ചേശ്വരം: എടിഎം കവര്‍ച്ചയ്ക്ക് എത്തിയ സംഘം വാച്ചുമാനെ ആക്രമിച്ച് അവശനാക്കിയ ശേഷം മൊബൈല്‍ ഫോണുമായി രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മഞ്ചേശ്വരം ടൗണിലെ മെട്രോ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടക ബാങ്കിന്റെ എടിഎം കൗണ്ടര്‍ കവര്‍ച്ച ചെയ്യാനാണ് ശ്രമം നടന്നത്. കവര്‍ച്ചക്കെത്തിയ യുവാവിനെ കണ്ട വാച്ചുമാന്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശനായി വീണപ്പോള്‍ മൊബൈല്‍ ഫോണുമായി യുവാവ് രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ വാച്ചുമാന്‍ നിരഞ്ജ(34)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘമായാണ് കവര്‍ച്ചക്കെത്തിയതെന്നാണ് സംശയിക്കുന്നത്. മഞ്ചേശ്വരം പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക