|    Jul 23 Sun, 2017 4:28 am
FLASH NEWS
Home   >  Kerala   >  

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സുരേന്ദ്രന്റെ ഹര്‍ജി

Published : 2nd July 2016 | Posted By: mi.ptk

ksurendran

കൊച്ചി: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് സുരേന്ദ്രന്റെ ഹര്‍ജി.
മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന പിബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് സുരേന്ദ്രന്റെ ആവശ്യപ്രകാരം റീ കൗണ്ടിങ് നടത്തിയെങ്കിലും ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
തിരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക