|    Jun 24 Sat, 2017 12:30 pm
FLASH NEWS

മഞ്ചേശ്വരത്തെ ഗതാഗത കുരുക്ക്‌; സംയോജിത ചെക് പോസ്റ്റിന് അനുമതി നല്‍കും: മന്ത്രി

Published : 14th July 2016 | Posted By: SMR

മഞ്ചേശ്വരം: ഗതാഗതകുരുക്കിന് പരിഹാരമായി അക്വയര്‍ ചെയ്ത 9.37 ഏക്കര്‍ സ്ഥലത്ത് സംയോജിത ചെക്ക് പോസ്റ്റ് നിര്‍മിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
നിയമസഭയില്‍ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്ന് മാസത്തിനകം ചെക്ക് പോസ്റ്റിലെ ഗതാഗതകുരുക്കിന് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി അറിയിച്ചു.
വാണിജ്യനികുതി, എക്‌സൈസ്, ട്രാന്‍സ്‌പോര്‍ട്ട്, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകള്‍ക്ക് പൊതുവായി ഒരു ഇന്റര്‍ഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സംവിധാനവും ആധുനിക ഡാറ്റ കലക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററും സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ്റില്‍ നിരന്തരമായി ഉണ്ടാകുന്ന ഗതാഗത കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്ത് പാര്‍ക്കിങ് സൗകര്യവും ചെക്ക് പോസ്റ്റ് നവീകരണവും ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ സബ്മിഷന്‍ ഉന്നയിച്ചത്.
ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മഞ്ചേശ്വരം സംയോജിത ചെക്ക് പോസ്റ്റ് നിര്‍മാണം അനിശ്ചിതമായി നീട്ടുകയാണെന്ന് എംഎല്‍എ ആരോപിച്ചു.
അടുത്തമാസം മന്ത്രി മഞ്ചേശ്വരം ചെക്ക് പോസ്റ്റ് സന്ദര്‍ശിക്കുമെന്നും എംഎല്‍എയുമായി ആലോചിച്ച് നവീനരീതിയിലുള്ള ട്രാഫിക് ലൈനുകള്‍, പരിശോധന സംവിധാനം, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി ചെക്ക്‌പോസ്റ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക