|    Aug 17 Fri, 2018 12:54 am

മഞ്ചേശ്വരത്തെ കൊലപാതകങ്ങള്‍ ആശങ്കയുളവാക്കുന്നു: എംഎല്‍എ

Published : 8th August 2018 | Posted By: kasim kzm

ഉപ്പള: സമാധാനന്തരീക്ഷം നിലനിന്നിരുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ തുടര്‍ച്ചയായി നടന്ന കൊലപാതകങ്ങള്‍ ആശങ്കയുളവാക്കുന്നതായി പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ പറഞ്ഞു. കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും പോലിസും പരാജയപ്പെട്ടു.
കൊടും ക്രിമിനലുകള്‍ക്കും കൊലയാളികള്‍ക്കുമെതിരെ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. കൊലപാതകങ്ങളും അതിക്രമങ്ങും അഴിച്ചുവിട്ട് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ചിലര്‍ക്കുള്ളത്. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകം അപലപനീയമാണ്. ജില്ലയിലെ ക്രമസമാധാന തകര്‍ച്ച അതീവ ജാഗ്രതയോടെ കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss