|    Oct 20 Fri, 2017 11:54 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മഞ്ചേശ്വരത്തിന്റെ മുഖച്ഛായ മാറുന്ന തുറമുഖ നിര്‍മാണം ദ്രുതഗതിയില്‍

Published : 26th September 2016 | Posted By: SMR

മഞ്ചേശ്വരം: അത്യുത്തര കേരളത്തിലെ തീരദേശമേഖലയായ മഞ്ചേശ്വരത്ത് തുറമുഖനിര്‍മാണം ദ്രുതഗതിയില്‍. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിലാണ് തുറമുഖം നിര്‍മിക്കുന്നത്. 2014ലാണ് ഇതിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. അന്ന് കരാര്‍ ഏറ്റെടുത്തയാ ള്‍ മരിച്ചതിനെ തുടര്‍ന്ന് മക്കള്‍ അവകാശത്തര്‍ക്കം ഉന്നയിച്ചതിനാല്‍ നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ടെന്‍ഡര്‍ നടത്തി കരാര്‍ ന ല്‍കുകയായിരുന്നു. നാലു വര്‍ഷംകൊണ്ടാണ് നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടത്. കേരള-കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന ഹൊസബെട്ടുവിനടുത്താണ് തുറമുഖനിര്‍മാണം നടന്നുവരുന്നത്. 75 ശതമാനം കേന്ദ്രഫണ്ടും 25 ശതമാനം സംസ്ഥാന ഫണ്ടുമാണ് ഇതിനു വിനിയോഗിക്കുന്നത്. ഒരേസമയം 275 ബോട്ടുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ആദ്യഘട്ടത്തില്‍ 36 കോടിയുടെ നിര്‍മാണപ്രവൃത്തിയാണു നടന്നുവരുന്നത്. അടുത്തഘട്ടത്തി ല്‍ 16 കോടി രൂപയുടെ പാലം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ തേജസിനോട് പറഞ്ഞു.
49.82 കോടി രൂപയുടേതായിരുന്നു മുന്‍ പ്ലാന്‍. എന്നാല്‍, ഇപ്പോള്‍ 54.82 കോടിയായി ഉയര്‍ന്നു. 30 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇനിയും ഇവിടെ ആവിഷ്‌കരിക്കാനുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെ നിരവധി മല്‍സ്യത്തൊഴിലാളികള്‍ക്ക് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. ഇപ്പോള്‍ മംഗളൂരു ഹാര്‍ബര്‍ വിട്ടാല്‍ അടുത്തൊന്നും തുറമുഖമില്ല. അതിര്‍ത്തിമേഖലയിലെ ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ക്ക് പുതിയ തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഈ മേഖലയുടെ സമഗ്ര വികസനത്തിന് നാന്ദിയാവുകയും ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക