|    Oct 20 Sat, 2018 2:52 pm
FLASH NEWS

മഞ്ചേശ്വരം മണ്ഡലത്തില്‍ ആറരക്കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി

Published : 27th September 2017 | Posted By: fsq

 

മഞ്ചേശ്വരം: മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 3.24 കോടി രൂപയുടേയും ഹാര്‍ബര്‍ വകുപ്പില്‍ നിന്ന് തീരദേശ റോഡിന് 3.26 കോടി രൂപയും ഭരണാനുമതി ലഭിച്ചതായി പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം ഹാര്‍ബറിന് തെക്ക് ഭാഗം മുസോടി തീദേശ റോഡ് 3.26 കോടി, കള്ളിഗെ-കൊമ്മങ്കള-ഗുരുഡപദവ് റോഡ് 50 ലക്ഷം, മജിര്‍പള്ള-ബഡ്ഡോടി-കൊല്‍ത്താജെ റോഡ് 60 ലക്ഷം, ഉബ്ബതൊട്ടി-ചേര്‍പ്പിനടുക്ക-നായിക്കാപ്പ് റോഡ് 14 ലക്ഷം, ഹിദായത്ത്‌നഗര്‍ എന്‍എച്ച് ഭഗവതി ടെമ്പിള്‍ റോഡ് 16 ലക്ഷം, അടുക്കസ്ഥല-ഒഡിയ റോഡ് 25 ലക്ഷം. പെര്‍ള-സൂരംബയല്‍ റോഡ് 24 ലക്ഷം, മുളിഗദ്ദെ-ബേരിപദവ് റോഡ് അഞ്ച് ലക്ഷം, സൂരംബയല്‍-വാണിനഗര്‍-കിന്നിംഗാര്‍ റോഡ് 15 ലക്ഷം, പെര്‍മുദ-ബായാര്‍ റോഡ് 15 ലക്ഷം, കുമ്പള-കഞ്ചിക്കട്ട-കോട്ടക്കാര്‍ നായിക്കാപ്പ് റോഡ് 12 ലക്ഷം. മുണ്ട്യത്തടുക്ക-മുഗു റോഡ് 20 ലക്ഷം, ദുര്‍ഗിപ്പള്ള-ബജ്ജ-മുന്നിപ്പാടി റോഡ് 10 ലക്ഷം, മഞ്ചേശ്വരം-ഉക്കട റോഡ് അഞ്ച് ലക്ഷം.കടമ്പാര്‍-അരിമല മസ്ജിദ് റോഡ് അഞ്ച് ലക്ഷം, ചേവാര്‍-പൈവളിഗെ റോഡ് അഞ്ച് ലക്ഷം, മിയാപദവ്-ബായിക്കട്ട റോഡ് അഞ്ച് ലക്ഷം, മൊര്‍ത്തണ-മിയാപദവ് റോഡ് അഞ്ച് ലക്ഷം,സുങ്കതക്കട്ട-നന്ദാരപദവ് റോഡ് അഞ്ച് ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss