|    Aug 18 Fri, 2017 2:26 pm
FLASH NEWS
Home   >  Kerala   >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്:മൂന്ന് വോട്ടര്‍മാര്‍ക്ക് ഹൈക്കോടതി വാറണ്ട്

Published : 5th August 2017 | Posted By: mi.ptk

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയില്‍ കോടതിയില്‍ ഹാജരാകാന്‍ മൂന്ന് പേര്‍ക്ക് ഹൈക്കോടതി വാറണ്ട്. ബൂത്ത് നമ്പര്‍ 43ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്പര്‍ 60ലെ വോട്ടര്‍ ഉപ്പള സ്വദേശി ജബ്ബാര്‍, 85ലെ വോട്ടര്‍ കുമ്പള സ്വദേശി മൊയ്തീന്‍കുഞ്ഞി എന്നിവര്‍ക്കാണ് വാറണ്ട് അയച്ചത്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ മരിച്ചുപോയവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേരുകളില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ഇതാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുല്‍ റസാഖിനെ വിജയത്തിലെത്തിച്ചതുമെന്നാണ് സുരേന്ദ്രന്റെ ആരോപണം. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
മരിച്ചുപോയവരാണെന്ന് സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നവരില്‍ ഭൂരിഭാഗം പേരും നേരത്തെ കോടതിയില്‍ ഹാജരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക