|    Aug 21 Mon, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : മൂന്നു പേര്‍ക്ക് അറസ്റ്റ് വാറന്റ്

Published : 5th August 2017 | Posted By: fsq

 

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ബിജെപിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍  സമന്‍സ് കിട്ടിയിട്ടും ഹാജരാവാത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 43ാം ബൂത്തിലെ ഇബ്രാഹീമിന്റെ മകന്‍ ഉമ്മര്‍ ഫാറൂഖ്, 60ാം ബൂത്തിലെ ഭഗവതി വീട്ടില്‍ ജബ്ബാര്‍, 85ാം ബൂത്തിലെ മൊയ്തീന്‍ കുഞ്ഞി എന്നിവരെ ഈ മാസം 10നാണ് ഹാജരാക്കേണ്ടത്. ആളുമാറിയാണ് സമന്‍സ് നല്‍കിയതെന്നാണ് ഇവര്‍ പറയുന്നത്. ഇതുവരെ ഈ കേസില്‍ ഹാജരായവരുടെ എണ്ണം 180 ആയി. 254 പേര്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക