|    Sep 23 Sun, 2018 7:49 am
FLASH NEWS

മഞ്ചേശ്വരം താലൂക്കിന്റെ പേരുമാറ്റം: നാളെ ധര്‍ണയും ഒപ്പുശേഖരണവും

Published : 31st August 2018 | Posted By: kasim kzm

കുമ്പള: മഞ്ചേശ്വരം താലൂക്കിന്റെ പേര് മാറ്റി തുളുനാട് താലൂക്ക് എന്നാക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ നാളെ മഞ്ചേശ്വരം താലൂക്ക് ഓഫിസിന് മുന്നില്‍ ധര്‍ണയും പഞ്ചായത്ത് ഓഫിസ് ആസ്ഥാനങ്ങളില്‍ ഒപ്പ് ശേഖരണവും നടത്തുമെന്ന് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.
തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം താലൂക്കിന് തുളുനാട് എന്ന് പേരിടണമെന്ന ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇതുമായുള്ള തുടര്‍ നടപടികള്‍ക്ക് റവന്യൂ സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 18ന് മഞ്ചേശ്വരം താലൂക്ക് ഓഫിസില്‍ യോഗം വിളിച്ചുചേര്‍ത്തിരിന്നു.
എന്നാല്‍ പ്രളയത്തെത്തുടര്‍ന്ന് യോഗം മാറ്റിവെക്കുകയായിരുന്നു. 58 ശതമാനം മലയാളികള്‍ താമസിക്കുന്ന താലൂക്കില്‍ ഭാഷാടിസ്ഥാനത്തില്‍ താലൂക്കിന് പേര് നല്‍കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
നേരത്തെ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്കിലെ 53 സ്‌കൂളുകളില്‍ മലയാളം ഭാഷ പഠിപ്പിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടിരുന്നു.
പത്തു വിദ്യാര്‍ഥികളെങ്കിലും പഠിക്കാന്‍ തയ്യാറുണ്ടെങ്കില്‍ സ്‌കൂളില്‍ മലയാളം ഭാഷ പഠിപ്പിക്കാതിരിക്കുന്നത് കെഇആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് ചൂണ്ടിക്കാട്ടി ഭാഷാ വികസന സമിതി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും മഞ്ചേശ്വരം എഇഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുനനു.
മംഗല്‍പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കന്നട അധ്യാപകരെ അനുവദിച്ചു കിട്ടുന്നതിന് നടത്തുന്ന സമരത്തിന് സമിതി പിന്തുണ പ്രഖ്യാപിച്ചതായി സമിതി പ്രസിഡന്റ് എം കെ അലി മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ റഹ്്മാന്‍ മാസ്റ്റര്‍, അബ്ബാസ് ഓണന്ത, മഹമൂദ് കൈക്കമ്പ, ഹമീദ് കോസ്‌മോസ് എന്നിവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss