|    Nov 17 Sat, 2018 5:42 am
FLASH NEWS

മഞ്ചേരി മെഡിക്കല്‍കോളജിലെ ഉന്നത വിജയം സംസ്ഥാനത്തിന് അഭിമാനം: ഉമ്മന്‍ചാണ്ടി

Published : 12th August 2018 | Posted By: kasim kzm

മഞ്ചേരി: പരിമിതികള്‍ക്കിടയിലും തിളങ്ങുന്ന വിജയം നേടിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രതിഭകള്‍ സംസ്ഥാനത്തിന് മാതൃകയും അഭിമാനവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തുതന്നെ ഉന്നത വിജയശതമാനം നേടിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ കേരള നവദര്‍ശന വേദി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എംബിബിഎസ് പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി തുടരുന്ന ഡോക്ടര്‍മാരേയും അധ്യാപകരേയുമാണ് അനുമോദിച്ചത്. പ്രസിഡന്റ് വല്ലാഞ്ചിറ ഹുസൈ ന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ശശി, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ഇ മുഹമ്മദ് കുഞ്ഞി, ഡോ സിറിയക്ക്, ഡോ. പുഷ്പ, ഡോ. സീന, ഡോ. ഹരിപ്രിയ, ടി പി വിജയകുര്‍, എ മന്‍സൂര്‍ അഹമ്മദ്, പി കെ സലാം, എന്‍ കെ ശരീഫ്, വി പി അലവി, എം പി സോമശേഖരന്‍, കെ അബ്ബാസ്, മെഡല്‍ ജേതാക്കളായ മിഷാന മെറ്റില്‍ഡറയാന്‍, റോണി വര്‍ക്കി ജോര്‍ജ്, എസ് അഞ്ജിത സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss