|    Nov 17 Sat, 2018 12:21 pm
FLASH NEWS
Home   >  News now   >  

മഞ്ചേരി പഠിപ്പിച്ച പാഠം

Published : 20th August 2016 | Posted By: Navas Ali kn

WhatsApp Image 2016-08-20 at 5.05.18 PM
മഞ്ചേരിക്ക് ഒരു പാരമ്പര്യമുണ്ട്. അത് ബ്രിട്ടീഷ് ഭരണകാലത്തോളം പഴക്കമുള്ളതാണ്. ആലിമുസ്‌ല്യാര്‍ക്കും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും മുന്‍പു തന്നെ അക്രമികളെ ചെറുക്കുന്നതില്‍ വേറിട്ട വഴി കാണിച്ചവരാണ് മഞ്ചേരിക്കാര്‍. സംശമുണ്ടെങ്കില്‍ മഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പഴക്കമേറിയ ശവക്കല്ലറ കണ്ടാല്‍ കാര്യം മനസ്സിലാകും. അക്രമിയായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ എല്‍സന്‍വൈസിയെ കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചാടി വെട്ടിക്കൊലപ്പെടുത്തിയതിന്റെ ചരിത്രമാണ് ആ ശവക്കല്ലറ പറയുന്നത്. അക്രമികള്‍ക്കു മുന്നില്‍ ഒരിക്കലും പതറാത്ത പാരമ്പര്യമാണ് മഞ്ചേരിക്കുള്ളതെന്ന് ചരിത്രം ഓര്‍മിപ്പിക്കുന്നു.

മതപ്രബോധന കേന്ദ്രമായ മഞ്ചേരി സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി നടത്തുമെന്നു പ്രഖ്യാപിച്ച മാര്‍ച്ചിനെ മഞ്ചേരിയിലെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചതിലും ആ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു.     സത്യസരണിയിലേക്ക് കാക്കി ട്രൗസറുകാര്‍ നടത്തുമെന്നു പ്രഖ്യാപിച്ച മാര്‍ച്ച് തുടങ്ങിയേടത്തു തന്നെ ഒരടിപോലും അനങ്ങാതെ പിരിച്ചുവിടേണ്ടി വന്നു. സത്യസരണിയിലേക്ക് ഒരിക്കലും മാര്‍ച്ച് നടത്താനാകില്ലെന്ന് സംഘാടകര്‍ക്കു തന്നെ നല്ലതുപോലെ അറിയാമായിരുന്നു എന്നതാണ് വാസ്തവം. മഞ്ചേരി ടൗണില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലെയുള്ള ചെരണിയില്‍ സ്ഥിതി ചെയ്യുന്ന സത്യസരണിയിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ എത്തിയത് ചെരണിയിലോ അതിനടുത്തുള്ള പ്രദേശമായ നെല്ലിപ്പറമ്പിലോ അല്ല, മറിച്ച് ഏറെ അകലെയുള്ള കച്ചേരിപ്പടി ബസ് സ്റ്റാന്റിലായിരുന്നു. സത്യസരണിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഒരു സംഘിയും പ്രതീക്ഷിച്ചിരുന്നില്ല എന്നത് വ്യക്തം.
മാര്‍ച്ച് തടയുമെന്ന പോപ്പുലര്‍ഫ്രണ്ടിന്റെ പ്രഖ്യാപനത്തോടെ തന്നെ മാര്‍ച്ചിന്റെ ഭാവി ഏറെക്കുറെ ഉറപ്പിക്കപ്പെട്ടിരുന്നു. മുന്‍പ് 2010ല്‍ മഞ്ചേരി ഗ്രീന്‍വാലിയിലേക്ക് സംഘ്പരിവാര്‍ നടത്തിയ മാര്‍ച്ച് വെറും 50 മീറ്ററിനകം തന്നെ പോപ്പുലര്‍ഫ്രണ്ടിന്റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് പോലിസിന് തടയേണ്ടിവന്നിരുന്നു. ഈ മാര്‍ച്ചും അത്തരത്തില്‍ അവസാനിക്കുമെന്നായിരുന്നു പോലിസും സംഘികളും കണക്കു കൂട്ടിയിരുന്നത്. പേരിന് മാര്‍ച്ച് നടത്തി മാനം നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ മാര്‍ച്ച് തുടങ്ങുമെന്നു പ്രഖ്യാപിച്ച മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്റിനു മുന്നില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധം തീര്‍ത്തതോടെ കുപ്പിക്കഴുത്തില്‍ കുടുങ്ങിയ അവസ്ഥയിലായി കാക്കി ട്രൗസറുകാര്‍. ബസ സ്റ്റാന്റികത്ത് വട്ടംകറങ്ങുകയല്ലാതെ ഒരടി പോലും മാര്‍ച്ച് നടത്താന്‍ സംഘികള്‍ക്കായില്ല.പോലിസ് തടഞ്ഞതിന്റെ പേരില്‍ മാര്‍ച്ച് ധര്‍ണ്ണയാക്കി പരിവര്‍ത്തിപ്പിച്ചു. രാവിലെ തന്നെ സ്ഥലത്തെത്തിയ കുമ്മനം മാര്‍ച്ച് എന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് അല്‍പ്പ സമയത്തിനകം തന്നെ പിരിച്ചുവിട്ടു.അതോടെ അകത്തേക്കും പുറത്തേക്കും വഴിയില്ലാതിരുന്ന ബസ്സ്റ്റാന്റ് എന്ന കുപ്പിക്കഴുത്തില്‍ നിന്നും മോചനം നേടിയ സംഘികള്‍ നാട്ടിലേക്കു മടങ്ങുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ സംഘികള്‍ക്ക് പൊങ്കാലയിട്ടു സംഭവം ആഘോഷിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss