|    Aug 17 Fri, 2018 6:17 pm
FLASH NEWS

മഞ്ചേരി ടൗണ്‍ : സിഗ്‌നലില്‍ ഇടതുവശം ഒഴിച്ചിട്ടിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല

Published : 13th June 2017 | Posted By: fsq

 

മഞ്ചേരി: ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റുകളില്‍ ഇടത് ഭാഗത്തേക്ക് പോവാന്‍ എല്ലാ സമയത്തും അനുമതിയുണ്ടായിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നില്ല. ഏതു സമയത്തും വാഹനങ്ങള്‍ക്ക് പോവാനായി ഒഴിച്ചിട്ടിരിക്കുന്ന ഈ ഭാഗത്ത് മറ്റു ദിശയിലേക്ക് പോവേണ്ട വാഹനങ്ങള്‍ നില്‍ക്കുന്നതാണ് തടസ്സമാവാന്‍ കാരണം. എല്ലാ ഭാഗത്തേക്കും പോവാനുള്ള സിഗ്്‌നല്‍ ലഭിച്ചാല്‍ മാത്രമാണ് ഇടതു വശത്തേക്കും പോവാനാവുന്നുള്ളു. അതുവരെ ഹോണടിച്ചും ഒച്ചവച്ചും കാത്തിരിക്കുകയേ മാര്‍ഗമുള്ളു. ജസീല ജങ്ഷനില്‍ ഊട്ടി, നിലമ്പൂര്‍, അരീക്കോട്, എളംകൂര്‍ ഭാഗത്തുനിന്നു വരുന്ന ബസ്സുകളാണ് ഇതില്‍ ഏറെ പ്രയാസം നേരിടുന്നത്. ഒരുപാട് നേരം കാത്തിരിക്കേണ്ടതിനാല്‍ ഗതാഗത തടസ്സം വര്‍ധിപ്പിക്കുന്നുണ്ട്. ടൗണിലെ സിഗ്്‌നലിലും സമാന പ്രശ്‌നമുണ്ട്. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗത്തേക്കുള്ള ബസ്സുകളാണ് സ്റ്റാന്റില്‍ നിന്നു പുറത്തിറങ്ങി ദീര്‍ഘനേരം മറ്റു ദിശയിലേക്ക് പോവേണ്ട വാഹനങ്ങള്‍ക്ക്് പിന്നില്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. വാഹനം ഒതുക്കി നിര്‍ത്തിയാല്‍ തീരാവുന്ന പ്രശ്‌നമാണുള്ളത്. പലര്‍ക്കും ഈ നിയമം അറിയാമെങ്കിലും പെട്ടെന്ന് സിഗ്്‌നല്‍ കടക്കണമെന്ന വാശിയില്‍ മാറിക്കൊടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. ഈ സമയത്ത് ട്രാഫിക് പോലിസും തിരിഞ്ഞുനോക്കാറില്ലെന്ന് പരാതിയുണ്ട്. തടസ്സപ്പെടുത്തുന്ന വാഹനത്തെ വിസിലടിച്ചും മറ്റും മാറ്റിയിടുകയാണ് വേണ്ടത്. എന്നാല്‍, ഇതിനൊന്നും ഡ്യൂട്ടിയിലുള്ള പോലിസുകാരന്‍ ശ്രമിക്കാറില്ലെത്രെ. മഞ്ചേരി ടൗണില്‍ നിന്നും കോഴിക്കോട്, നിലമ്പൂര്‍ റോഡില്‍ നിന്നും പാണ്ടിക്കാട് റോഡിലേക്കും തിരിയാനും പ്രയാസമുണ്ടാക്കുന്നുണ്ട്. നിലമ്പൂര്‍ റോഡിലെ സിഗ്്‌നലിന് സമീപത്തുവച്ച് ഓട്ടോകളില്‍ ആളെക്കയറ്റുന്നതും സിഗ്്‌നല്‍ കഴിഞ്ഞുവരുന്ന വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്നുണ്ട്. അതേസമയം, ടൗണിലെ റോഡുകളുടെ വീതിക്കുറവാണ് ഗതാഗത പ്രശ്‌നമുണ്ടാക്കുന്നതെന്നും അഭിപ്രായമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss