|    Oct 16 Tue, 2018 8:56 am
FLASH NEWS

മഞ്ചേരി ഗവ.പോളി തിരഞ്ഞെടുപ്പിനിടയിലെ സംഘര്‍ഷം : 50 പേര്‍ക്കെതിരേ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

Published : 24th September 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരി ഗവ.പോളിടെക്‌നിക്ക് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചി പയ്യനാട് വടക്കാങ്ങര മുഹമ്മദ് ഇക്ക്ബാല്‍(29), പ്രവര്‍ത്തകനായ നറുകര തുറക്കല്‍ കോന്താളത്തില്‍ ഷാജഹാന്‍(31) എന്നിവരെയാണ് എസ്‌ഐ റിയാസ് ചാക്കീരി അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കണ്ടാലറിയുന്ന അന്‍പതു പേര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. പോളി ടെക്‌നിക്ക് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയുച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ തുറക്കലില്‍ വെച്ചാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്. കല്ലേറിലും സംഘര്‍ഷത്തിലും എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ സംഭവത്തില്‍ പോലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്നും ആരോപണമുണ്ട്. സംഭവത്തില്‍ പങ്കില്ലാത്തവരെപോലും പ്രതിചേര്‍ക്കുകയാണെന്നാരോപിച്ച് മുസ് ലിം ലീഗ് രംഗത്തു വന്നു. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് വീട്ടില്‍ കയറി അറസ്റ്റു ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്  സിപിഎം നഗരത്തില്‍ പ്രകടനം നടത്തി. ആക്രമികളെ സഹായിക്കുന്ന നിലാപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. ശനിയാഴ്ച്ച വൈകീട്ട് ആറോടെ സിഐടിയു ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏരിയാ സെക്രട്ടി അസൈന്‍കാരാട്ട്, അഡ്വ. കെ ഫിറോസ്ബാബു, കെ കെ ജനാര്‍ദ്ദനന്‍, എം നിസാറലി, കെ ഉബൈദ്,  പൂന്തല അഹമ്മദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss