|    Feb 25 Sun, 2018 5:07 am

മഞ്ചേരി അഗ്്‌നിരക്ഷാ സേന ജീവനക്കാര്‍ക്ക് പിടിപ്പത് പണി

Published : 17th January 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരിയില്‍ ഇന്നലെ നാലിടത്ത് തീപിടിത്തമുണ്ടായി . പയ്യനാട്, പന്തല്ലൂര്‍, മെഡിക്കല്‍ കോളജ് കോംപൗണ്ട്, ടെക്‌നിക്കല്‍ സ്‌കൂള്‍ പരിസരം എന്നിവടങ്ങളിലാണ് ഇന്നലെ അടിക്കാടിന് തീപിടിച്ചത്. അതേ സമയം മഞ്ചേരി അഗ്്‌നി- രക്ഷാ സേന യൂനിറ്റില്‍ ഒരു വാഹനം മാത്രമുള്ളതിനാല്‍ ജീവനക്കാര്‍ക്ക് പിടിപ്പത് പണിയായിരുന്നു. ഇത് മൂലം തിരുവാലിലെ യൂനിറ്റിന് ഇടപെടേണ്ടി വന്നു.  ഇന്നലെ 12ന് പയ്യനാടാണ് ആദ്യം തീപിടിച്ചത്. ജീവന്‍ ജ്യോതി കോണ്‍വെന്റ് കോംപൗണ്ടിലെ റബര്‍ തോട്ടത്തിലുണ്ടായ തീ ഒരു മണിയോടെ കെടുത്തി.  ശേഷം ടാങ്കില്‍ വെള്ളം നിറച്ച് ഓഫിസിലെത്തും മുമ്പ് തന്നെ പന്തല്ലൂരില്‍ അഞ്ച് ഏക്കര്‍ തെങ്ങിന്‍ തോപ്പിലെ  പുല്‍ക്കാടുകള്‍ക്ക്  തീപ്പിടിച്ചതായി വിവരമെത്തി. അതേ ജീവനക്കാരും വാഹനവും പന്തല്ലൂരിലെ കിഴക്കും പറമ്പിലേക്ക് വിട്ടു. പാറക്കെട്ടുകള്‍ നിറഞ്ഞ റോഡായതിനാല്‍ സംഭവ സ്ഥലത്തിന് ഒരു കിലോ മുമ്പായി നിര്‍ത്തിയിടേണ്ടി വന്നു. തുടര്‍ന്ന് ജീവനക്കാര്‍ നടന്നാണ് തീപിടിച്ച സ്ഥലത്തെത്തിയത്. വെള്ളമെത്താത്തതിനാല്‍ പൊന്തക്കാടുകളും മറ്റും ഉപയോഗിച്ച് നാട്ടുകാര്‍ക്കൊപ്പം തീകെടുത്തി. ഈ സമയത്താണ് കരുവമ്പ്രം ടെക്‌നിക്കല്‍കുള്‍ പരിസരത്തെ പറമ്പില്‍ തീപടര്‍ന്നു. ഉടന്‍ തിരുവാലി യൂനിറ്റ് വരുത്തിയാണ്  തീകെടുത്തിയത്. പന്തല്ലൂരില്‍ നിന്നും നാലു മണിയോടെയാണ് മഞ്ചേരിയിലെ ജീവനക്കാര്‍ തിരിച്ചെത്തി. എന്നാല്‍ വിശ്രമിക്കാന്‍ അവസരം ലഭിക്കും മുമ്പേ മെഡിക്കല്‍ കോളജ് പരിസരത്ത് തീപിടിച്ച വിവരം വന്നതോടെ  അങ്ങോട്ടും തിരിച്ചു. ഇവിടെയുള്ള ഒരു ഏക്കറോളം പറമ്പില്‍ സാമൂഹിക വിരുദ്ധരുടെ പുകവലി മൂലമാണ് തീപിടിച്ചത്. മഞ്ചേരി യൂനിറ്റിലെ സ്റ്റേഷന്‍ ഓഫിസര്‍ പിടി ഉമ്മര്‍, എം അബ്ദുല്‍കരീം, മുഹമ്മദ് കുട്ടി, അബ്ദുറഫീഖ്, രഘുരാജ്, മണികണ്ഠന്‍, സനീഷ് പി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. തിരുവാലി യൂനിറ്റില്‍ നിന്നും സികെ നന്ദകുമാര്‍, അനീഷ്,എംപിഅശോകന്‍,സിബി, േഹാംഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.  വേനല്‍ കനത്തതോടെ അടിക്കാടുകള്‍ക്ക് തീപിടിക്കുന്നത് പതിവായിരിക്കുകയാണ്. മഞ്ചേരിയില്‍ ആകെയുള്ളത് ഒരു വാഹനമാണ്. വലിയ കയറ്റം കയറാനുള്ള ശേഷി പോലും ഈ  വാഹനത്തിനില്ല. നാലിടങ്ങളിലും കാര്യമായ നാശ നഷ്ടങ്ങളുണ്ടായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss