|    Oct 23 Mon, 2017 3:20 pm
FLASH NEWS
Home   >  News now   >  

മഞ്ചേരിയില്‍ പോലിസ് സ്‌റ്റേഷനില്‍ കയറി വിഎച്ച്പി രാഖി കെട്ടി

Published : 18th August 2016 | Posted By: Navas Ali kn

police

മഞ്ചേരിയില്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പോലിസ് സറ്റേഷനില്‍ കയറി പോലിസുകാര്‍ക്ക് രാഖി കെട്ടി. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ചാണ് സംഭവം. ചില പോലിസുകാര്‍ക്ക് രാഖി കെട്ടിയതോടെ വിവരം ശ്രദ്ധയില്‍പ്പെട്ട മറ്റു ചിലര്‍ ഇതിനെ എതിര്‍ക്കുകയും വിഎച്ച്പി പ്രവര്‍ത്തകരെ സ്റ്റേഷനില്‍ നിന്നും ഇറക്കിവിടുകയുമായിരുന്നു. പോലിസ് സംഭവം രഹസ്യമാക്കിവെച്ചിട്ടുണ്ടെങ്കിലും ചില പോലിസുകാരിലൂടെ ഇത് പുറത്തെത്തുകയായിരുന്നു. രക്ഷാബന്ധനോടനുബന്ധിച്ച് കച്ചേരിപ്പടി ബസ്സ്റ്റാന്റു മുതലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറി വിഎച്ച്പി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഖി കെട്ടി. ഇതിനിടെയാണ് മഞ്ചേരി പോലിസ് സ്‌റ്റോഷനിലും കയറിയത്. അടുത്ത 20ന് മഞ്ചേരി സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ ചില പോലിസുകാര്‍ക്ക് രാഖി കെട്ടികൊടുത്തതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക