|    Apr 24 Tue, 2018 4:26 pm
FLASH NEWS

മഞ്ചേരിയില്‍ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന ഓട്ടോ പാര്‍ക്കിങ് മാറ്റണം

Published : 9th November 2016 | Posted By: SMR

മലപ്പുറം: മഞ്ചേരി നഗരത്തില്‍ ബീവറേജിനു മുന്നിലുള്ള ഓട്ടോ പാര്‍ക്കിങ് പൊതുജനങ്ങളെ  ബുദ്ധിമുട്ടിക്കുന്നതായും പാര്‍ക്കിങ് മാറ്റുന്നതിന് നടപടി വേണമെന്നും ഏറനാട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മുഹമ്മദ് കാവനൂര്‍ അധ്യക്ഷത വഹിച്ചു.  ഹോട്ടലുകളില്‍ പഴയ ഭക്ഷണ സാധനങ്ങള്‍ വിതരണം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍  പരിശോധന വേണമെന്നും യോഗം ആവിശ്യപ്പെട്ടു. ലാന്‍ഡ് ട്രിബ്യൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍  വേഗം തീര്‍പ്പാക്കണം. മഞ്ചേരി മെഡിക്കല്‍ കോളജ് ജനറല്‍ ഹോസ്പിറ്റലില്‍ ഒ.പിയിലും ഫാര്‍മസിയിലും വന്‍ തിരക്ക് അനുഭവപ്പെടുന്നതായി അറിയിച്ചു.  കാവനൂര്‍ പി.എച്ച്.സിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു വേണ്ട നടപടി വേണം. അരീക്കോട് പി.എച്ച്.സിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. ആയുര്‍വേദ ഹോസ്പിറ്റലില്‍ ഫണ്ട് ലഭ്യതക്കുറവു മൂലം മരുന്ന,് ഭക്ഷണം എന്നിവ യഥാസമയം രോഗികള്‍ക്ക് വിതരണം നടത്താന്‍ പറ്റാത്ത സാഹചര്യമുള്ളതിനാല്‍ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് മഞ്ചേരി നഗരസഭയോട് ആവശ്യപ്പെട്ടു. മഞ്ചേരി ടൗണില്‍ പലയിടത്തും സീബ്രാ ലൈന്‍ മാഞ്ഞ് പോയത് പുന:സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്‌സിനോട് നിര്‍ദ്ദേശിച്ചു. കോടതി സമുച്ചയം പൊളിച്ച് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി കാന്റീന്‍ പൊളിക്കുന്നതിന് ബാര്‍ അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ പ്രസ്തുത വിവരം ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു. പെരിങ്ങപ്പാറ, ആനപ്പാറ എന്നീ ക്രഷറുകളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക വിരുദ്ധ നടപടികള്‍  മൂലം സമീപ വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിന് പരിഹാരം വേണമെന്നും യോഗം നിര്‍ദ്ദേശിച്ചു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ അതത് പഞ്ചായത്തുകളില്‍ ഷെഡ്യൂള്‍ പ്രകാരം നടക്കുന്നുണ്ട്.  ഒക്‌ടോബര്‍ മാസത്തെ റേഷന്‍ അരി വിതരണ സമയം ഈ മാസം 12 വരെ നീട്ടിയതായും പുതിയ കാര്‍ഡുകള്‍ 2017 മാര്‍ച്ച് 31 നകം വിതരണം ചെയ്യുന്നതാണെന്നും താലൂക്ക് സിവില്‍ സപ്ലൈ ഓഫിസര്‍ അറിയിച്ചു. മഞ്ചേരി നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സില്‍ പാന്‍പരാഗ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതില്‍ പ്രതികളെ കിട്ടിയിട്ടില്ലെന്ന് യോഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss