|    Jun 23 Sat, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മഞ്ചേരിയില്‍ കുഴല്‍പ്പണവേട്ട; അരക്കോടി പിടിച്ചെടുത്തു

Published : 15th January 2017 | Posted By: fsq

 

മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ടയില്‍ അരക്കോടി രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. രണ്ട് സംഭവങ്ങളിലായി മുന്ന് പേരെ കസ്റ്റഡിയിലെടുത്തു. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്ത മുഴുവന്‍ തുകയും. നറുകര പട്ടര്‍കുളം പുളിക്കലക്കുണ്ടില്‍ മുഹമ്മദ് ജംഷീദ് (22), മുക്കം നെല്ലിക്കാപറമ്പില്‍ തോണിച്ചാലില്‍ ഫസലുറഹ്മാന്‍(31), മാവൂര്‍ പൂളക്കുത്ത് ഉണ്ണിമോയിന്‍(62) എന്നിവരെയാണ് എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേരി സിഐ കെ എം ബിജുവും എസ്‌ഐ എസ് ബി കൈലാസ്‌നാഥും സംഘവും പിടികൂടിയത്. പുതിയ നോട്ട് ഇറങ്ങിയതിനു ശേഷം കേരള പോലിസ് നടത്തിയ ഏറ്റവും വലിയ കുഴല്‍പ്പണവേട്ടയാണിത്. ഫസലുറഹ്മാന്‍, ഉണ്ണിമോയിന്‍ എന്നിവരെ 50 ലക്ഷം രൂപയുമായി മഞ്ചേരി പുല്ലാരയില്‍ വച്ചും മുഹമ്മദ് ജംഷിദീനെ രണ്ടര ലക്ഷം രുപയുമായി മഞ്ചേരി വായപ്പാറപ്പടിയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടികൂടിയവര്‍ കാരിയര്‍മാരാണെന്നും 4,000 രൂപ വരെയേ വേതനം ലഭിക്കുകയുള്ളു എന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss