|    Apr 29 Sat, 2017 5:19 am
FLASH NEWS

മഞ്ചേരിയിലെ ഗതാഗത പരിഷ്‌കരണത്തിന് സ്റ്റേ

Published : 6th November 2016 | Posted By: SMR

മഞ്ചേരി: ടൗണില്‍ ഈയിടെ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം തുടരുന്നതിന് താല്‍ക്കാലിക സ്റ്റേ. ഹൈക്കോടതിയാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ബസ് ഉടമസ്ഥരുടെ ഹരജി പ്രകാരമാണ് സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടത്. ഇതോടെ മലപ്പുറം, പെരിന്തല്‍മണ്ണ റൂട്ടിലെ ബസ്സുകള്‍ മൂന്ന് ബസ്സ്റ്റാന്റിലും കയറിയിറങ്ങി പോവാന്‍ തത്വത്തില്‍ ഉത്തരവായി. മുമ്പുണ്ടായിരുന്ന രീതി തുടരാനും കോടതി നിര്‍ദേശിച്ചു. അതുപ്രകാരം ഈ ബസ്സുകള്‍ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്റില്‍ നിന്നു പുറപ്പെട്ട് പഴയ ബസ്സ്റ്റാന്റ്-മെഡിക്കല്‍ കോളജ്-ഐജിബിടി വഴി പോവും. തിരിച്ചു വരുമ്പോള്‍ ഐജിബിടി-തുറക്കല്‍-സെന്‍ട്രല്‍ ജങ്ഷന്‍ വഴി സീതിഹാജി ബസ്സ്റ്റാന്റിലെത്തണം. ഇന്നലെ മുതല്‍ തന്നെ ഈ രീതിയില്‍ ബസ്സുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. പുതിയ ഉത്തരവ് നേടിയെടുത്തത് യാത്രക്കാര്‍ക്ക് വേണ്ടിയാണെന്ന് ബസ്സുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ തീരുമാനത്തിന് എല്ലാ ബസ്സുടമകളുടെയും പൂര്‍ണ പിന്തുണയുണ്ട്. നിലവിലുള്ള ഫെയര്‍ സ്റ്റേജ് സീതിഹാജി ബസ്സ്റ്റാന്റാണ്. ഇത് മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ബസ്സുകള്‍ കച്ചേരിപ്പടിയില്‍ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അവര്‍ നല്‍കുന്ന ചാര്‍ജ്ജിന് തുല്യമായ കിലോമീറ്ററെത്തും മുമ്പ് തന്നെ ഇറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ബസ്സുടമകള്‍ പറഞ്ഞു. പക്കീസ കുഞ്ഞിപ്പ, രായിന്‍കുട്ടി, കാരപുള അബ്ദുര്‍റഹ്മാന്‍, ഇകെ ചെറി, ബാബു കാരാശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day