|    Mar 29 Wed, 2017 9:15 am
FLASH NEWS

മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

Published : 1st November 2015 | Posted By: SMR

 ആലപ്പുഴ: മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. മുതുകുളം വിളയില്‍ പുത്തന്‍ വീട്ടില്‍ സുഹ്‌റ(48)യാണ് രക്തത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറയുന്ന രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 20 ലക്ഷം രൂപ വിലവരുന്ന ശസ്ത്രക്രിയയാണ് ഇതിന് പരിഹാരമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുഹ്‌റ ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസം കൂടുമ്പോള്‍ രക്തം മാറ്റേണ്ടിവരുന്നു. ഇതിന് വലിയ തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഇനിയും രക്തം മാറ്റിക്കൊണ്ട് രോഗിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും എത്രയും വേഗം എറണാകുളം അമൃത മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡേ ാക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയാണ് ഇതുവരെയുള്ള ചികില്‍സയ്ക്ക് പണം കണ്ടെത്തിയിരുന്നത്.
ഭര്‍ത്താവ് ജലാലുദ്ദീന്‍ ഓട്ടോ ഡ്രൈവറും മകന്‍ നൗഫല്‍ വര്‍ക് ഷോപ്പില്‍ മെക്കാനിക്കുമാണ്. ചികില്‍സാര്‍ഥം ഇരുവര്‍ക്കും ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥിയിലുമാണ്.
മകള്‍ സുമയ്യയുടെ പേരില്‍ ആലപ്പുഴ മുല്ലയ്ക്കല്‍ എസ്ബിടി മെയിന്‍ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67326608241. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ടി.ആര്‍. 0000075. ഫോണ്‍: 9446617811, 9447786161

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day