|    Jun 29 Thu, 2017 9:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മജിസ്‌ട്രേറ്റിന്റെ ആത്മഹത്യ: ശരീരത്തില്‍ 15 മുറിപ്പാടുക ളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Published : 12th November 2016 | Posted By: SMR

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച കാസര്‍കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്റെ മൃതദേഹത്തില്‍ 15 ഓളം മുറിവേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വംനല്‍കിയ പരിയാരം മെഡിക്കല്‍ കോളജിലെ പോലിസ് സര്‍ജന്‍ ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ പ്രാഥമിക റിപോര്‍ട്ടിലാണ് പരാമര്‍ശം. സുള്ള്യ പോലിസ് സ്‌റ്റേഷനില്‍ മജിസ്‌ട്രേറ്റിന് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നാണ് ഇതോടെ വ്യക്തമായത്. അരയ്ക്കുതാഴെ ബൂട്ട് ഇട്ട് ചവിട്ടിയ പാടുകളും ഉണ്ടായിരുന്നു. എന്നാല്‍ സുള്ള്യയില്‍ മജിസ്‌ട്രേറ്റിനൊപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഇതിനിടെ ദക്ഷിണ കനറ എഡിജിപി മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുള്ള്യ എസ്‌ഐക്കും ഒരു കോണ്‍സ്റ്റബിളിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരികയാണ്. മജിസ്‌ട്രേറ്റിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പോ മറ്റു തെളിവുകളോ ലഭിച്ചില്ല. കഴിഞ്ഞ ഞായറാഴ്ച സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ മജിസ്‌ട്രേറ്റും സംഘവും ഓട്ടോ ഡ്രൈവറുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ സുള്ള്യ എസ്‌ഐയും സംഘവുമെത്തി മജിസ്‌ട്രേറ്റിനെ സ്‌റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിലിട്ട് മൂന്നാംമുറ പ്രയോഗിച്ചുവെന്നാണു പരാതി. തുടര്‍ന്ന് പുലര്‍ച്ചെയോടെ വിട്ടയച്ച ഇദ്ദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഇദ്ദേഹത്തെ ഹൈക്കോടതി രജിസ്ട്രാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക