|    Oct 24 Wed, 2018 8:08 am
FLASH NEWS
Home   >  Editpage  >  Second edit  >  

മച്ചില്‍ കൊലകള്‍

Published : 14th September 2017 | Posted By: fsq

 

2010 ഏപ്രില്‍ 29നാണ് കശ്മീരിലെ മച്ചിലില്‍ പട്ടാളക്കാര്‍ മൂന്നു യുവാക്കളെ വെടിവച്ചുകൊന്നത്. അന്നു കശ്മീര്‍ ഭരിച്ചിരുന്ന ഉമര്‍ അബ്ദുല്ല അതു വ്യാജ ഏറ്റുമുട്ടലാണെന്നു സമ്മതിക്കാന്‍ തന്നെ സമയമെടുത്തു. തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സിആര്‍പിയും സ്റ്റേറ്റ് പോലിസും വെടിവയ്പു നടത്തിയതില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍. സംസ്ഥാന പോലിസ് കേസ് അന്വേഷിച്ചപ്പോള്‍ മച്ചിലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നു വ്യക്തമായിരുന്നു. കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കു സംശയത്തിന്റെ ആനുകൂല്യം പോലും നല്‍കാത്ത കുറ്റകൃത്യമായിരുന്നു അത്. 2013ല്‍ പട്ടാള കോടതി, പോലിസ് പ്രതികളെന്നു കണ്ട 11 പേരില്‍ അഞ്ചു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കി. മനുഷ്യാവകാശ ലംഘനത്തെ തമസ്‌കരിക്കുന്ന നയത്തില്‍ നിന്നുള്ള സ്വീകാര്യമായ വ്യതിചലനമായിരുന്നു അത്. കോടതികളും പട്ടാള മേധാവികളും കുറ്റവാളികളെ രക്ഷിക്കാറാണ് പതിവ്. അതില്‍ നിന്നു വ്യത്യസ്തമായ ഒരു നടപടിയായിരുന്നു മച്ചില്‍ വിധി. എന്നാല്‍, വെറും താല്‍ക്കാലികമായൊരു നടപടിയായിരുന്നു അതെന്നു സംശയിക്കണം. സായുധസേനാ ട്രൈബ്യൂണല്‍ ശിക്ഷ മരവിപ്പിക്കുകയും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ആളെ നോക്കിയുള്ള നിയമം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss