|    Jul 27 Thu, 2017 2:24 pm
FLASH NEWS
Home   >  News now   >  

മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടി

Published : 7th June 2016 | Posted By: sdq

MANGATTUMURI AMLP SCHOOL, PULIKKALകൊണ്ടോട്ടിയിലെ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയത്.

കഴിഞ്ഞ ആഴ്ച സ്‌കൂള്‍ പൂട്ടാനെത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ഇന്ന് പൂട്ടുതകര്‍ത്ത് ഓഫീസില്‍ കയറിയ ഉദ്യോഗസ്ഥര്‍ രേഖകള്‍ കൈകലാക്കി ഓഫീസ് പൂട്ടി മുദ്രവെച്ചത്.
ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയ 19 കുട്ടികളടക്കം 68 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. 1930ല്‍ സ്ഥാപിച്ച മങ്ങാട്ടുമുറി എഎംഎല്‍പി ലാഭകരമല്ലെന്ന പേരില്‍ 2009ലാണ് അടച്ചുപൂട്ടാന്‍ നിയമ നടപടി ആരംഭിച്ചത്. 2011ല്‍ മാനേജര്‍ക്ക് അനുകൂലമായി വിധിവരികയായിരുന്നു. വിധി മേല്‍ക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക