|    Jul 16 Mon, 2018 10:34 am

മങ്കട മണ്ഡലത്തിലെ സ്‌കൂളുകള്‍അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published : 16th September 2017 | Posted By: fsq

 

മങ്കട: നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ടി.എഅഹമ്മദ് കബീര്‍ എംഎല്‍എയുടെ ആസ്ഥി വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്‍പി, യുപി സ്‌കൂളുകളെയാണ് അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുന്നത്. സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ എസ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകളില്‍ പരിശോധന നടത്തി. സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍, പ്രവേശനകവാടം, സ്വന്തം വെബ്‌സൈറ്റ്,  കമ്പ്യൂട്ടര്‍ ലാബ്, ഭക്ഷണഹാള്‍, ടോയ്‌ലറ്റ്, ലൈബ്രറി, ക്ലാസ്‌റൂം ടൈല്‍പതിക്കല്‍, കിഡ്‌സ് പാര്‍ക്ക്, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ബസ് ഷെഡ്,  മുറ്റം ഇന്‍ര്‍ലോക്ക് പതിക്കല്‍, സയന്‍സ് മാത്സ് ലാബുകള്‍, പ്യൂരിഫൈഡ് കുടിവെള്ള സൗകര്യം, ശിശുസൗഹൃദ ക്ലാസ്സുകള്‍,  മഴവെള്ള സംഭരണി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക.  മങ്കട ജിഎല്‍പി സ്‌കൂള്‍, പാങ്ങ് ജിയുപിസ്‌കൂള്‍, പനങ്ങാങ്ങര ജിയുപിസ്‌കൂള്‍, പുത്തനങ്ങാടി ജിഎല്‍പി സ്‌കൂള്‍, വടക്കാങ്ങര ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. പദ്ധതി സംബന്ധിച്ച് വിശതമായ എസ്റ്റിമേറ്റ് സംഘം തയ്യാറാക്കും. തുടര്‍ന്നാണ് തുക അനുവദിക്കുക. അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ ജീവനക്കാരായ കെ.ജിംസണ്‍ ജോസ്, പി.സല്‍വരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss