|    Oct 19 Thu, 2017 11:54 pm
Home   >  Kerala   >  

മങ്കടയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികള്‍ അറസ്റ്റില്‍

Published : 2nd July 2016 | Posted By: mi.ptk

malappuram

മലപ്പുറം: മലപ്പുറം മങ്കടയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മുഖ്യ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മങ്കട കൂട്ടില്‍ സ്വദേശികളായ പട്ടിക്കുന്ന് സക്കീര്‍ ഹുസൈന്‍, പട്ടിക്കുന്ന് സുഹൈല്‍ എന്നിവരാണ് പോലീസ് പിടിയിലായത്.
സംഭവം നടന്ന ദിവസം തന്നെ പ്രദേശത്ത് നിന്നും കാണാതായ ഇവരെ തമിഴ്‌നാട്ടിലെ ഗുഡല്ലൂരില്‍ വച്ചാണ് പിടികൂടിയത്. ഇവിടെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
കൊല്ലപ്പെട്ട നസീറിനെ മര്‍ദ്ദിച്ച് അവശനാക്കിയതില്‍ മുഖ്യ പങ്കുവഹിച്ച പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പെരിന്തല്‍മണ്ണ സിഐ എഎം സിദ്ദിഖ് അറിയിച്ചു.  ഇതോടെ കേസില്‍ ആറ് പേരാണ് അറസ്റ്റിലായത്.  9 പേര്‍ക്ക് കൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കുള്ളതായി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ  അറസ്റ്റിലായവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലപാതക കേസിലാണ് മുഴുവന്‍ പേരും അറസ്റ്റിലായത്. എന്നാല്‍ ഇതില്‍ രാഷ്ടീയമാനം ഇതുവരെ കണ്ടെത്താനായിട്ടിലെന്ന് ഡിവൈഎസ്പി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക