|    Apr 27 Thu, 2017 10:35 am
FLASH NEWS

മക്കാവു ഓപണ്‍: സൈന ക്വാര്‍ട്ടറില്‍

Published : 2nd December 2016 | Posted By: SMR

ബെയ്ജിങ്: മക്കാവു ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പ്രവേശിച്ചു. ഇന്നലെ നടന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യയുടെ ദിനാര്‍ ദ്യാര്‍ ആയിസ്റ്റിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ട സൈന രണ്ടു മൂന്നും സെറ്റുകളില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് വിജയം നേടിയത്. സ്‌കോര്‍ 17-21, 21-18, 21-12.
എന്നാല്‍ പുരുഷ സിംഗിള്‍സില്‍ പി കശ്യപ് പാരാജയപ്പെട്ടു. ചൈനീസ് താരം ലിന്‍ യു ഹുസൈനാണ് കസ്യപിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-13, 22-20. തോല്‍വിയോടെ കശ്യപ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായപ്പോള്‍ പ്രണോയ് പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറി. നിലവില്‍ സായി പ്രനീത് മാത്രമാണ് ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഇന്ത്യന്‍ പുരുഷ താരം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day