|    Oct 22 Mon, 2018 5:49 pm
FLASH NEWS
Home   >  Sports  >  Football  >  

മക്കാവുവിനെ പൂട്ടി ഇന്ത്യ: തോല്‍വി അറിയാതെ ഇന്ത്യയുടെ 11ാം മല്‍സരം

Published : 5th September 2017 | Posted By: ev sports


മക്കാവു: എഎഫ്‌സി കപ്പ് യോഗ്യതാ ഫുട്‌ബോള്‍ മല്‍സരത്തിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. മക്കാവുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂട്ടിക്കെട്ടിയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയം ആഘോഷിച്ചത്. ഇതോടെ തോല്‍വി അറിയാതെ ഇന്ത്യ തുടര്‍ച്ചയായി പൂര്‍ത്തിയാക്കുന്ന 11ാം  മല്‍സരമാണിത്. ബല്‍വന്ത് സിങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍. 46ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോയുടെ പകരക്കാരനായാണ് ബല്‍വന്ത് സിങ് ഇറങ്ങിയത്. ഗ്രൂപ്പ് എയില്‍ കിര്‍ഗിസ്താന്‍, മ്യാന്‍മാര്‍ എന്നിവര്‍ക്കെതിരെയും ഇന്ത്യ വിജയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss