|    Mar 31 Fri, 2017 12:11 am
FLASH NEWS

മക്കള്‍ പഠിക്കുന്നത് സ്വാശ്രയ കോളേജില്‍; യുഡിഎഫ് നേതാക്കളുടെ ധാര്‍മികത ചോദ്യം ചെയ്ത് സിപിഎം

Published : 30th September 2016 | Posted By: mi.ptk

muneer

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ ധാര്‍മികതയെ ചോദ്യം ചെയ്ത് സിപിഎം. യുഡിഎഫ് നേതാക്കളുടെ പലരുടെയും മക്കള്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്നുവെന്നും ഇതില്‍ പലരും എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത പോലും നേടിയിരുന്നില്ലെന്നും ചൂണ്ടികാട്ടി കൈരളി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
25ഓളം യുഡിഎഫ് പ്രമുഖരുടെ മക്കള്‍ ഇത്തരത്തില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്നുവെന്നും എന്‍ട്രന്‍സ് യോഗ്യത പരീക്ഷപോലും ജയിക്കാത്ത ഇക്കൂട്ടത്തിലെ ആറോളം പേര്‍ എങ്ങനെ പ്രവേശനം വാങ്ങി എന്ന് നോക്കുമ്പോള്‍ സംഗതികളുടെ കിടപ്പുവശം മനസിലാകുമെന്നും ലേഖനം ആരോപിക്കുന്നു. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുന്നതെന്ന് മാനേജുമെന്റുകള്‍ വാദിക്കുമ്പോള്‍ ഇവര്‍ മാനേജ്‌മെന്റ് കോട്ടയില്‍ തന്നെയാണ് പ്രവേശനം  നേടിയതെന്നത് നേതാക്കളുടെ കള്ളക്കളി വ്യക്തമാക്കുന്നുവെന്നും ലേഖനം ആരോപിക്കുന്നു.
ലേഖനത്തിലെ പ്രധാന ആരോപണങ്ങള്‍:
♦മെഡിക്കല്‍ പിജിക്ക് മതിപ്പ് ഫീസ് മൂന്ന് കോടി രൂപയും എംബിബിഎസിന് ഒരു കോടി രൂപയും ഉള്ള അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ എംബിബിഎസ് പൂര്‍ത്തിയാക്കി പിജിക്ക് പഠിക്കുന്നു.
♦എംകെ മുനീറിന്റെ മകന്‍ എംഇഎസ് മെഡിക്കല്‍ കോളേജിലും പികെ അബ്ദുറബ്ബിന്റെ മകന്‍ തൃശൂര്‍ അമലയിലും മാനേജ്‌മെന്റ് കോട്ടയില്‍ പഠിക്കുന്നു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ മകള്‍ കരുണ മെഡിക്കല്‍ കോളേജിലും പഠിക്കുന്നു.
ഒരു വശത്ത് സ്വാശ്രയ കോളേജുകള്‍ക്കെതിരെയും അവര്‍ തലവരിപ്പണം വാങ്ങുന്നതിനെതിരെയും നിരാഹാരം കിടന്ന് ജനങ്ങളെ പറ്റിക്കുമ്പോഴും മറുവശത്ത് സ്വന്തം മക്കളെ കോഴ കൊടുത്ത് സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നതിലൂടെ യുഡിഎഫിന്റെ ധാര്‍മികതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും ലേഖനം പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day