|    Jul 22 Sat, 2017 12:27 am
FLASH NEWS

മക്കള്‍ക്കൊരൂണ് ഉച്ചഭക്ഷണ പദ്ധതി എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ ശ്രമിക്കും: മന്ത്രി

Published : 27th August 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി:‘മക്കള്‍ക്കൊരൂണ് സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് വിദ്യാഭാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്.
ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രാദേശിക വിഭവ സമാഹരണത്തിലൂടെ പോഷക സംപുഷ്ടവുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുന്നതിനും വേണ്ടി  സംസ്ഥാനത്താദ്യമായി ഷൊര്‍ണൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നടപ്പാക്കുന്ന മക്ക ള്‍ക്കൊരൂണ്പദ്ധതി ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി ജിഎസ്ഡിപിയുടെ ആറ് ശതമാനത്തിലധികം ഏകദേശം 2000 കോടി രൂപ ഇതിനായി ഈ വര്‍ഷം നീക്കിവയ്ക്കും.  ഷൊര്‍ണൂര്‍ എംഎല്‍ എ പി കെ ശശി അധ്യക്ഷത വഹിച്ചു. പാചക തൊഴിലാളികള്‍ക്കുള്ള യൂനിഫോം വിതരണം മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയല്‍മാന്‍ പി കെ സുധാകരന്‍ പാചകപ്പുര നവീകരണ പ്രഖ്യാപനം നടത്തി. ചളവറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വല്‍സല പദ്ധതി ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എസ് ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്തംഗം സിപ്രീത, ജനാര്‍ദ്ദനന്‍, നന്ദവിലാസിനി, എം പ്രിയ, സി കെ ഉണ്ണികൃഷ്ണന്‍, പി അബ്ദുറഹ്മാന്‍, ഡി പി കൃഷ്ണന്‍ ഡോ. എ രാജേന്ദ്രന്‍, ഡോ. ടി എസ് രാമചന്ദ്രന്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക