|    Mar 27 Mon, 2017 8:08 pm
FLASH NEWS

മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകളില്‍ വര്‍ധന

Published : 3rd July 2016 | Posted By: SMR

തിരുവനന്തപുരം: മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ 8,568 കേസാണ് ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെയി ന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റ് പ്രകാരം ആര്‍ഡിഒമാര്‍ നേതൃത്വം ന ല്‍കുന്ന ട്രൈബ്യൂണലുകളാണ് ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതും തീര്‍പ്പുകല്‍പിക്കുന്നതും.
സ്വത്തിനുവേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളിലാക്കുന്ന, തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യുണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതിയെടുക്കുന്ന മക്കള്‍ രക്ഷിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും വര്‍ധിക്കുകയാണ്. ഇത്തരം പീഡനങ്ങള്‍ക്കെതിരേയാണ് മാതാപിതാക്ക ള്‍ ട്രൈബ്യൂണലുകളില്‍ പരാതി നല്‍കുന്നത്. കേസുകള്‍ പരിഗണിക്കുന്നതിന് 21 ട്രൈബ്യൂണലുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.
ട്രൈബ്യൂണലുകളില്‍നിന്നുള്ള കണക്കുപ്രകാരം തിരുവനന്തപുരം ജില്ലയാണ് കേസുകളുടെ കാര്യത്തില്‍ ഒന്നാമത്. ആറുവര്‍ഷത്തിനിടെ 1,826 കേസാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,297 കേസ് തീര്‍പ്പാക്കി. എറണാകുളമാണ് രണ്ടാംസ്ഥാനത്ത്. 949 കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 862 കേസും പരിഹരിക്കപ്പെട്ടവയാണ്. 684 കേസാണ് കൊല്ലം ജില്ലയി ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 632 കേസ് തീര്‍പ്പാക്കി. ആലപ്പുഴ ജില്ലയില്‍ 802 കേസ് രജിസ്റ്റര്‍ ചെയ്യുകയും 749 കേസ് തീര്‍പ്പാക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയില്‍ 201 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 147 കേസ് തീര്‍പ്പാക്കി. വയനാട് 393 കേസും പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലായി 678 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ 66 കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോട്ടയം, പാലാ എന്നിവിടങ്ങളില്‍ 644 കേസും മലപ്പുറം ജില്ലയില്‍ 264 കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2009ല്‍ നിലവില്‍ വന്ന പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്റ്റുമായി ബന്ധപ്പെട്ട് പോലിസ് കൈക്കൊള്ളേണ്ട നടപടികള്‍ 2010ല്‍ പുറത്തിറക്കിയ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അവര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഭൂരിപക്ഷം കേസിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുകൂലമായ വിധിയാണു ലഭിക്കുന്നത്. എന്നാല്‍, വിധി നടപ്പാക്കിക്കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവി ല്‍ സംവിധാനങ്ങളില്ലെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വീസ് കൗ ണ്‍സില്‍ പ്രസിഡന്റ് എന്‍ അനന്തകൃഷ്ണന്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day