|    May 27 Sat, 2017 3:43 pm
FLASH NEWS

മക്കളെ പോലിസ് സ്‌റ്റേഷന് മുമ്പില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പിതാവിനെ അറസ്റ്റ് ചെയ്തു

Published : 10th July 2016 | Posted By: SMR

കോട്ടയം: കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷന് മുന്നില്‍ മൂന്ന് മക്കളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പിതാവിനെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. ഇറഞ്ഞാലിലെ പിഡബ്ല്യൂഡി പുറംപോക്കില്‍ താമസിച്ചിരുന്ന വിനോദ് (43) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിന് സമീപത്തുള്ള ഈസ്റ്റ് പോലിസ് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവങ്ങള്‍.
കഴിഞ്ഞ ദിവസം ഇറഞ്ഞാല്‍ പാലത്തിനു സമീപത്തു നിന്നു കുടിയൊഴിപ്പിക്കപ്പെട്ട വിനോദാണ് കുട്ടികളെ റോഡില്‍ തള്ളിയ ശേഷം രക്ഷപെട്ടത്. ബൈക്കിലെത്തിയ വിനോദ് അര്‍ധനഗ്‌നരായിരുന്ന കുട്ടികളെ റോഡിനു നടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടികള്‍ റോഡില്‍ വീണു കിടന്നതോടെ പിന്നാലെ എത്തിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ഇതോടെയാണ് സംഭവം കണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. ഇതിനിടെ കുട്ടികളെ ഉപേക്ഷിച്ചു വിനോദ് ബൈക്കില്‍ രക്ഷപെട്ടിരുന്നു. പോലിസ് കുട്ടികളെ ആദ്യം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലേയ്ക്കും തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. തുടര്‍ന്ന് പോലിസ് സ്‌റ്റേഷനിലെത്തിയ കുട്ടികളുടെ അമ്മയ്ക്ക് രണ്ട് ആണ്‍കുട്ടികളെയും ഇളയ മകളെയും പോലിസ് സുരക്ഷിതമായി തിരികെ നല്‍കി. അറസ്റ്റിലായ വിനോദിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day