|    Dec 16 Sun, 2018 7:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മക്കയെ അപകീര്‍ത്തിപ്പെടുത്തി പ്രചാരണം; നടപടിയെടുക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

Published : 9th August 2018 | Posted By: kasim kzm

കോഴിക്കോട്: പരിശുദ്ധ മക്കയിലെ പള്ളിയില്‍ ശിവലിംഗമുണ്ടെന്ന് വ്യാജ ചിത്രം നിര്‍മിച്ച് ഫേസ്ബുക്കിലും സ്‌ക്രീന്‍ ഷോട്ട് വഴി സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ച സംഭവത്തി ല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡിജിപിയോട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടു. സമൂഹത്തി ല്‍ സമാധാനം നിലനിര്‍ത്താനും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാനും പ്രതിക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നല്‍കിയ ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ഹരജി ഗൗരവമുള്ളതാണെന്നും ആരോപണം അന്വേഷിച്ച് ചിത്രത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ സംസ്ഥാന പോലിസ് മേധാവി എടുത്ത നടപടി എന്താണെന്ന് വിശദീകരിച്ച് ഉത്തരവ് കൈപറ്റി ഒരു മാസത്തിനുള്ളില്‍ കമ്മീഷന് മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ഉത്തരവ്.
ന്യൂനപക്ഷ കമ്മീഷന്‍ ആക്റ്റിലെ ഒമ്പത് സി വകുപ്പനുസരിച്ച് ന്യൂനപക്ഷങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനെ പറ്റിയുള്ള പ്രത്യേക പരാതിയി ല്‍ അന്വേഷണം നടത്തി അധികാരികള്‍ക്കു മുമ്പാകെ എത്തിച്ച് തുടര്‍ നടപടികള്‍ നിരീക്ഷിക്കുകയും ചെയ്യുകയെന്ന കമ്മീഷന്റെ അധികാരമുപയോഗിച്ചാണ് പരാതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അനീഷ് വിശ്വകര്‍മയെന്ന വ്യക്തിയാണ് കഅ്ബാലയത്തെ വികൃതമാക്കിയുള്ള ചിത്രം നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 25 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss