|    Sep 21 Fri, 2018 5:56 am
FLASH NEWS
Home   >  News now   >  

മക്കയില്‍ ക്രെയിന്‍ തകര്‍ന്നുവീണു;ഒരാള്‍ക്ക് പരിക്ക്

Published : 21st May 2018 | Posted By: mi.ptk

മക്ക: മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണു. ഒരാള്‍ക്ക് പരിക്കേറ്റു. മസ്ജിദുല്‍ ഹറമില്‍ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ ആണ് തകര്‍ന്നുവീണത്. ക്രെയിന്‍ ഓപ്പറേറ്റര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. എന്നാല്‍ തീര്‍ത്ഥാടകര്‍ക്കാര്‍ക്കും പരിക്കില്ല. ഞായറാഴ്ച സന്ധ്യക്കാണ് സംഭവം.തീര്‍ത്ഥാടകരോ സന്ദര്‍ശകരോ എത്തുന്ന ഭാഗത്തല്ലായിരുന്നു ക്രെയിനിന്റെ കൈ തകര്‍ന്നു വീണത്. അതുകൊണ്ട്തന്നെ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍  ഉത്തവിട്ടിട്ടുണ്ട്. 2015 സെപ്റ്റംബര്‍ 11ന് മക്കയിലെ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss