|    Aug 18 Fri, 2017 9:59 pm
FLASH NEWS
Home   >  National   >  

മകള്‍ കാമുകനെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു

Published : 6th August 2017 | Posted By: shins

സേലം: മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക