|    Jul 26 Wed, 2017 4:24 am
FLASH NEWS
Home   >  Kerala   >  

മകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published : 7th July 2016 | Posted By: mi.ptk

beaten-to-death

തൃശൂര്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി.ചാവക്കാട്ട് പഞ്ചാരമുക്ക് സ്വദേശി ടിവി രമേശ് (50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മകളോടൊപ്പം വീട്ടിലേയ്ക്ക് ബൈക്കില്‍ വരികയായിരുന്ന രമേശനെ പൂക്കുളം റോഡില്‍വച്ച് ഒരുസംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തുകയും മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന്‌
മകളെ വീട്ടില്‍ വിട്ട ശേഷം തിരികെയെത്തി ഇവരെ ചോദ്യം ചെയ്ത രമേശനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകകയായിരുന്നു. ഹൃദ്‌രോഗിയായ രമേശന്‍ മര്‍ദ്ദനമേറ്റ് കുഴഞ്ഞ്  കുഴഞ്ഞ് വീണു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് അവശനായ രമേശനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന രമേശന്‍ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന രമേശന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രണ്ട് മണി മുതല്‍ ആറ് മണി വരെ ചാവക്കാട് കോണ്‍ഗ്രസ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വന്‍ പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക