|    Oct 19 Thu, 2017 5:50 am
FLASH NEWS
Home   >  National   >  

മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടികൊന്നു

Published : 13th August 2017 | Posted By: mi.ptk

പൂനെ: മകളെ ബലാത്സംഗം ചെയ്ത പതിനേഴുകാരനെ പിതാവ് വെട്ടികൊന്നു.പൂനെയിലെ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയായില്ലെന്ന കാരണം പറഞ്ഞ് ബാലനീതി ബോര്‍ഡ് ജാമ്യം അനുവദിച്ച പ്രതി പുറത്തിറങ്ങിയപ്പോഴാണ് ഇരയുടെ പിതാവ് ആക്രമിച്ചത്. മകനെ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാനെത്തിയ പ്രതിയുടെ രക്ഷിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ഇവരെ ആക്രമിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടി നേരിട്ടെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക