|    Aug 18 Fri, 2017 6:11 pm
FLASH NEWS
Home   >  Kerala   >  

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published : 9th August 2017 | Posted By: shadina sdna

കോന്നി: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കോന്നി സ്വദേശിയായ രവി (36)ആണ് അറസ്റ്റിലായത്. 2013 മുതല്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടിയും അശ്ലീല വാക്കുകള്‍ പറഞ്ഞും പീഡിപ്പിച്ചു വരികയായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടി ആശാ വര്‍ക്കറോടും അങ്കണവാടി അധ്യാപികയോടും വിവരം അറിയിച്ചു. ഇവര്‍ ശിശുക്ഷേമസമിതിക്ക് വിവരം കൈമാറി.  തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോന്നി സി.ഐയുടെ ചാര്‍ജ് വഹിക്കുന്ന പന്തളം സി ഐ ആര്‍ സുരേഷ് കുമാറിന്റെ നേതൃതത്തിലുള്ള സംഘമാണ് രവിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക