|    Aug 20 Sun, 2017 9:50 am
Home   >  Todays Paper  >  Page 4  >  

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

 

കോന്നി: പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കോന്നി സ്വദേശിയായ 36കാരനാണ് അറസ്റ്റിലായത്. ആറാം ക്ലാസില്‍ പഠിക്കവെ 2013 മുതല്‍ പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാട്ടിയും അശ്ലീല വാക്കുകള്‍ പറഞ്ഞും പീഡിപ്പിച്ചു വരികയായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടി ആശാ വര്‍ക്കറോടും അങ്കണവാടി അധ്യാപികയോടും വിവരം അറിയിച്ചു. ഇവര്‍ ശിശുക്ഷേമസമിതിക്ക് വിവരം കൈമാറി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.  ഇയാളെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക